Previous Sunday zoom meeting കഴിഞ്ഞ്…ഉറങ്ങാനായി കിടന്നപ്പോൾ മുതൽ ആരോട്…എങ്ങനെ…എപ്പോൾ… ഈശോയെ കുറിച്ച് പറയാം എന്ന ചിന്തയായിരുന്നു.🥰ഒപ്പം ഈശോയേ… എന്റെ സ്നേഹ രാജാവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു എന്ന സുകൃത ജപവും… നാലാം ക്ലാസ്സിൽ പഠിക്കുന്ന മകൻ (Alfred) അടുത്ത് വന്ന് കിടന്നു.. അന്നത്തെ ദിവസത്തെ ഈശോയുടെ സാന്നിധ്യ ത്തെ കുറിച്ച്…ഇടപെടലിനെകുറിച്ച് പറഞ്ഞു കൊടുത്തു..( വർഷങ്ങൾക്ക് മുൻപ് മകനെ conceive ചെയ്യുന്നതിന് മുൻപ്.. ഈശോയോട് ചോദിച്ചിരുന്നു…വി. കുർബാനയിലൂടെ, സ്വന്തം ജീവിതത്തിലൂടെ, ഈശോയെ കൊടുക്കുന്ന… വൈദീകനാകാൻ… ഒരു കുഞ്ഞിനെ തരാമോ എന്ന്… അറിയില്ല.. എന്താണ് അവിടുത്തെ തീരുമാനമെന്ന്. 🥰 ) തിങ്കളാഴ്‌ച രാവിലെ എണീക്കുമ്പോഴും ഈശോയേ, എന്റെ സ്നേഹരാജാവേ എന്ന് ഹൃദയത്തിൽ ആരോ ഉരുവിടുന്നത് പോലെ… തീർച്ചയായും പരിശുദ്ധാത്മാവിന്റെ സഹായത്താൽ…🙇♀️ എന്റെ ആത്മാവ് ഉരുവിട്ടുകൊണ്ടിരിന്നതായിരിക്കും.. ഡാനിയേൽ അച്ചൻ പറഞ്ഞതുപോലെ സങ്കീർത്തങ്ങൾ 10 അധ്യായങ്ങൾ വായിക്കാൻ തുടങ്ങി..മുൻപൊക്കെ സങ്കീർത്തങ്ങൾ വായിച്ചപ്പോൾ ഹൃദയത്തെ തൊടാതിരുന്ന വാക്യങ്ങൾ കണ്ട്…. വായിച്ച്… കണ്ണുകൾ നിറഞ്ഞു..
Psalms 5:2 – എന്റെ രാജാവേ, എന്റെ ദൈവമേ… Psalms 9:7 – കർത്താവ് എന്നേക്കുമായി സിംഹാസനസ്ഥ നായിരിക്കുന്നു.. Psalms 10:16 കർത്താവ് എന്നേയ്ക്കും രാജാവാണ്… ഈശോയേ, എന്റെ സ്നേഹരാജാവേ… എന്ന് വിളിക്കുന്നത് കേൾക്കാനായി… ഈശോ വല്ലാതെ കൊതിച്ചത് പോലെ.. 💓 അതിന്റെ കൂടെ ബോണസായി ഒരു വചനവും….
Psalms 2:8 – എന്നോടു ചോദിച്ചുകൊള്ളുക, ഞാൻ നിനക്ക് ജനതകളെ അവകാശമായി തരും…
ഈശോയെകുറിച്ച് അധരം കൊണ്ട് ഏറ്റു പറയാൻ പത്തിലധികം പേരെ ഒരേ സമയം തന്ന്… അവിടുന്ന് ആ വചനത്തെ എന്റെ ജീവിതത്തിൽ സ്ഥിരീകരിച്ചു… ഈശോയേ നന്ദി… 🙏