Testimony 11

Praise God. അച്ചൻ കഴിഞ്ഞ meeting ൽ പറഞ്ഞ കാര്യങ്ങളിൽ ഞാൻ എൻ്റെ ജീവിതത്തിൽ experience ചെയ്തിട്ടുണ്ട്. ഞാൻ 10th ൽ ആയിരുന്നപ്പോൾ വരെ എനിക്ക് ഈശോപ്പയുമായി ഒരു personal relation ഇല്ലായിരുന്നു. എൻ്റെ വീട്ടിൽ എല്ലാവരും നല്ല religious ആണ്. പക്ഷേ, ഞാൻ അല്ലായിരുന്നു. എങ്കിലും കുഞ്ഞിലെ മുതലേ എൻ്റെ parents & grand parents എന്നെയും കൺവൻഷനുകൾക്ക് ഒക്കെ കൊണ്ടുപോകുമായിരുന്നു. അങ്ങനെ എൻ്റെ ഉള്ളിൽ വചനത്തിൻ്റെ വിത്തുകൾ കുറേ വീണിട്ടുണ്ട്.
4 വർഷങ്ങൾക്ക് മുമ്പ്, ഞാൻ 11th ൽ പഠിക്കുമ്പോൾ ഒരു ദിവസം ഞാൻ Facebook നോക്കിക്കൊണ്ട് ഇരിക്കുമ്പോൾ ഒരു talk കണ്ടു. ഒരു അച്ചൻ challenge ചെയ്യുന്നു.. “3 മാസം half hour Bible വായിക്കൂ.. നിങ്ങളുടെ ജീവിതം മാറും”. ആ അച്ചൻ ആരാ, ഏതാ ഒന്നും എനിക്ക് അറിയില്ലായിരുന്നു. ഞാൻ Christian ആണ്, പക്ഷേ Catholic അല്ല. സാധാരണ ഞാൻ ഈശോയുമായി related posts കണ്ടാൽ അത് ശ്രദ്ധിക്കാതെ scroll ചെയ്ത് വിടുമായിരുന്നു. എന്നാൽ, ആ talk ൽ ഈശോപ്പ എന്നെ പിടിച്ചു നിർത്തി. അച്ചൻ കഴിഞ്ഞ meeting ൽ പറഞ്ഞത് പോലെ അത് എൻ്റെ ആത്മീയ ജീവിതത്തിൻ്റെ first step ആയിരുന്നു.
അന്ന് മുതൽ ഞാൻ Bible serious ആയി വായിക്കാൻ തുടങ്ങി. ആദ്യമൊക്കെ 30 minutes വായിക്കാൻ വല്യ ബുദ്ധിമുട്ടായിരുന്നു. 1 ദിവസം അര മണിക്കൂർ വായിക്കാൻ ഞാൻ പാടുപെട്ടു. But, ഈശോപ്പായുടെ കൃപ എന്നെ Bible വായന നിർത്താൻ സമ്മതിച്ചില്ല. പിന്നെ പിന്നെ എനിക്ക് Bible വായിക്കാൻ ഭയങ്കര ആവേശമായി, ആക്രാന്തമായി. 3 മാസത്തേക്ക് തുടങ്ങിയ Bible reading ഇപ്പോൾ ഏകദേശം 4 അര വർഷമായി തുടരുന്നു. ഈശോപ്പാ എന്നെ 11 തവണ Bible full വായിപ്പിച്ചു. ഇപ്പോഴും തുടരുന്നു.
അച്ചൻ പറഞ്ഞതുപോലെ ഈ second step ൽ ഈശോപ്പയുടെ presence ശെരിക്കും അനുഭവിക്കാൻ കഴിയും. ഞാൻ Bible serious ആയി വായിക്കാൻ തുടങ്ങിയപ്പോൾ മുതൽ ഞാൻ എൻ്റെ ജീവിതത്തിൽ അത്ഭുതങ്ങൾ കാണാൻ തുടങ്ങി. എൻ്റെ സ്വഭാവം മാറാൻ തുടങ്ങി. മുമ്പ് ഈശോയുമായി ഒരു relation നും ഇല്ലാതിരുന്ന എനിക്ക് ഇപ്പോൾ ഈശോപ്പ ഇല്ലാതെ ഒന്നും പറ്റില്ല. ഞാൻ ആൾക്കരോട് അങ്ങനെ അധികം സംസാരിക്കാറില്ല. ഞാൻ സംസാരിക്കാൻ മടിയുള്ള, പേടിയുള്ള ആളാണ്. പക്ഷേ, എനിക്ക് ഈശോപ്പയെ പറ്റി മറ്റുള്ളവരോട് പറയാതിരിക്കാൻ പറ്റത്തില്ല. വല്ല്യ ഗ്രൂപ്പുകളിൽ പറഞ്ഞിട്ടില്ലെങ്കിലും എൻ്റെ friends നോട് അല്ലെങ്കിൽ Jesus Youth gathering ൽ ഞാൻ ഈശോപ്പായെ share ചെയ്യും. കാരണം ഈശോപ്പായുടെ സ്നേഹം എന്നെ നിർബന്ധിക്കുന്നു. മുമ്പൊക്കെ ഞാൻ വിചാരിച്ചിരുന്നത് ആത്മീയ ജീവിതം എന്നാൽ ഒരു serious life ആണെന്നാ. എന്നാലിപ്പോൾ എനിക്ക് മനസ്സിലായി, ഈശോപ്പായുടെ കൂടെയുള്ള life അടിപൊളിയാണ്. ഇപ്പോൾ ഞാൻ ഭയങ്കര free ആണ്. എപ്പോഴും എല്ലാകാര്യത്തിനും എൻ്റെ ഈശോപ്പ എൻ്റെ കൂടെയുണ്ട് എന്ന വിശ്വാസം എനിക്ക് ഉണ്ട്. നേരത്തെ prayer എന്നാൽ ഞാൻ എൻ്റെ ആവശ്യങ്ങൾ മാത്രം ദൈവത്തോട് പറയുവായിരുന്നു. ഇപ്പോൾ എനിക്ക് ഈശോപ്പ ഏറ്റവും നന്നായി ഉപയോഗിക്കുന്ന ഉപകരണമായി മാറണം. എൻ്റെ ഇഷ്ടം അല്ല, അപ്പൻ്റെ ഇഷ്ടം മാത്രം നടക്കണം. Life with ഈശോപ്പ is awesome 🤩. അതായത് എൻ്റെ life ൽ ഞാൻ ആഗ്രഹിക്കുന്നത് എല്ലാം നടക്കുമെന്നല്ല. പലപ്പോഴും എൻ്റെ ഇഷ്ടങ്ങൾ എല്ലാം ഈശോപ്പ നടത്തി തരാറില്ല. But, ഞാൻ ഭയങ്കര happy ആണ്. കാരണം, എന്നോട് ഇത്രയും സ്നേഹമുള്ള അപ്പൻ, എന്നെ ഇത്രയും കരുതുന്ന അപ്പൻ, എനിക്ക് ആവശ്യമുള്ളതെല്ലാം ആവശ്യമുള്ള സമയത്ത് എനിക്ക് തരുമെന്ന് എനിക്ക് ഉറപ്പാ. I trust in my ഈശോപ്പ.

Scroll to Top